തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ (SEC) നിയന്ത്രണമേർപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെ ഒക്ടോബർ 3 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു.
ചീഫ് സെക്രട്ടറി, എല്ലാ സർക്കാർ വകുപ്പുകളുടെയും മേധാവികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അധികാരികൾ എന്നിവർക്ക് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സ്ഥലം മാറ്റുന്നതിന് കമ്മീഷൻ നിർദ്ദേശം നൽകി.
അതേസമയം, ഭരണപരമായ അത്യാവശ്യ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് അനിവാര്യമാണെങ്കിൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയോ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെയോ "പൂർണ്ണമായ ന്യായീകരണത്തോടെ" സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.
തെരഞ്ഞെടുപ്പ് വേഗത്തിലും സമയബന്ധിതമായും നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാലാണ് ഈ നിയന്ത്രണം ആവശ്യമെന്ന് കമ്മീഷൻ അറിയിച്ചു. ......
കേരളം ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപർ നറുക്കെടുത്തു. TH 577825 എന്ന ടിക്കറ്റിനാണ് 25 കോടി രൂപ ഒന്നാം സമ്മാനം.......
ബോളിവുഡ് താരം ഇഷ തൽവാർ കേരളത്തിലെത്തി കളരിപ്പയറ്റ് പഠിക്കുന്നു. ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് താരം കളരി പരിശീലിക്കുന്നത്. ......
കൊച്ചി: കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത 'ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്' ദേശീയ തലത്തിൽ മികച്ച രേഖാചിത്രകാരന് ഏർപ്പെടുത്തിയ പ്രഥമ പുരസ്ക്കാരം ആർട്ടിസ്റ്റ് ഭാഗ്യനാഥിന്. ദാതാ ഫാൽക്കേ അവാർഡ് ജേതാവും, ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ് രക്ഷാധികാരിയുമായ ചലചിത്ര താരം മോഹൻലാൽ അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചു. ......
കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകൾകൂടി വരാൻ പോകുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ......
ചെങ്ങന്നൂർ: സ്ത്രീകൾക്കെതിരെയുള്ള സൈബർ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
എം സി ജോസഫൈൻ നഗറിൽ (ചെങ്ങന്നൂർ മാരുതി ഓഡിറ്റോറിയം) നടന്ന സമ്മേളനം അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ. പ്രഭ മധു ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻ്റ് ടി അനിത കുമാരി അധ്യക്ഷനായി. ......
മുളക്കുഴ. വൈ.എം.സി.എ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സ്നേഹധാര സന്ദർശിച്ച് അന്തേവാസികൾക്ക് ഉച്ചഭക്ഷണവും വസ്ത്രങ്ങളും നൽകി.പ്രസിഡന്റ്
രാജൻ സക്കറിയ സജി തോട്ടിയാട്ട്, ജേക്കബ്ഉമ്മൻ, പി.എസ്സ്. ......
പാക് അധീന കശ്മീരിലെ പ്രക്ഷോഭം അവസാനിച്ചെന്ന് പാകിസ്ഥാൻ സർക്കാർ. അഞ്ചുദിവസമായി തുടർന്നു വന്ന ഭരണകൂട വിരുദ്ധ സമരത്തിനാണ് അന്ത്യമായിരിക്കുന്നത്.......
രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശല്‍ ദീക്ഷന്ത് സമാരോഹും പരിപാടിയില്‍ ഉള്‍പ്പെടും. ......